മലപ്പുറം ആതവനാട് ഗവ. ഹൈസ്കൂളിൽ ചിക്കൻ പോക്സ് വ്യാപനം; 57 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം : ആതവനാട് ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ചിക്കൻ പോക്‌സ് വ്യാപനം. 57 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്കൂളിലെ എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചു.

ഹൈസ്‌കൂള്‍ ക്ലാസുകള്‍ ആരോഗ്യവകുപ്പിന്റെ കർശന നിർദേശങ്ങള്‍ പാലിച്ച്‌ പ്രവർത്തിക്കും.

പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ള കുട്ടികള്‍ വീട്ടില്‍ തന്നെ തുടരണമെന്നും സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നല്‍കി.

error: Content is protected !!