സാഹസികതയുടെയും ആവേശത്തിന്റെയും കൊടുമുടികയറി മലബാർ റിവർ ഫെസ്റ്റിവലിന് നാളെ തുടക്കം

മുക്കം : സാഹസികതയുടെയും ആവേശത്തിന്റെയും കൊടുമുടികയറി മലബാർ റിവർ ഫെസ്റ്റിവലിന് നാളെ തുടക്കമാകുന്നു! ലോക വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന കോടഞ്ചേരി പുലിക്കയത്ത് ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലാണ് ഈ അന്താരാഷ്ട്ര കയാക്കിംഗ് മാമാങ്കം അരങ്ങേറുന്നത്.

മത്സരങ്ങൾക്ക് മുന്നോടിയായി കോഴിക്കോട് ജില്ലാ കളക്ടറും, എം.എൽ.എയും, മറ്റ് ജനപ്രതിനിധികളും ജനകീയ സമിതി ഭാരവാഹികളും ചേർന്ന് വേദി നേരിട്ടെത്തി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.നിലവിൽ കയാക്കിംഗിന് ഏറ്റവും അനുകൂലമായ കാലാവസ്ഥയും സാഹചര്യവുമാണ് ഇവിടെയുള്ളത്. സുരക്ഷാ സജ്ജീകരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മുൻകരുതലുകളും പൂർത്തിയായിട്ടുണ്ട്. വരും നാല് ദിവസങ്ങൾ കോഴിക്കോടിന് വലിയൊരു ആഘോഷരാവുകളായിരിക്കും സമ്മാനിക്കുകഎന്ന് കലക്റ്റർ പറഞ്ഞു

ഇത്തവണത്തെ മലബാർ റിവർ ഫെസ്റ്റിവലിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്! അന്താരാഷ്ട്ര മത്സരങ്ങൾക്ക് പുറമേ, ഇന്ത്യൻ കയാക്കിംഗ് ടീമിന്റെ റാങ്കിങ്ങും ട്രയൽസും ഇത്തവണ ഇവിടെയാണ് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങളും ലോകോത്തര ചാമ്പ്യന്മാരും ഒരേ വേദിയിൽ മാറ്റുരയ്ക്കുന്നത് കാണാൻ വലിയ ജനപ്രവാഹമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത് എന്നും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള കായിക പ്രേമികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ എത്തിച്ചേരാനും ആസ്വദിക്കാനും കഴിയുന്ന രീതിയിലാണ് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരിക്കുന്നത്. എന്നുംഎം.എൽ.എപറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!