മാനവം പുസ്തക ചർച്ച സംഘടിപ്പിച്ചു

മുക്കം : പ്രശസ്ത ഫുട്ബോൾ താരം യു ഷറഫലിയുടെ കളിക്കള ജീവിതം പറയുന്ന, ബച്ചു ചെറുവാടി എഡിറ്റ് ചെയ്ത സെക്കൻ്റ് ഹാഫ് എന്ന പുസ്തകത്തെ അധികരിച്ച്, മുക്കത്തെ പ്രമുഖ സാംസ്കാരിക സംഘടനയായ മാനവം പുസ്തക ചർച്ച സംഘടിപ്പിച്ചു.

ബി പി മൊയ്തീൻ സേവാ മന്ദിറിൽ സംഘടിപ്പിച്ച പുസ്തക ചർച്ച, കേരള സ്റ്റേറ്റ് ഫുട്ബോൾ സന്തോഷ് ട്രോഫി താരവും കേരള പോലീസ് താരവുമായ, എം എസ് പി അസിസ്റ്റൻ്റ് കമാണ്ടൻ്റ് പി ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ബി പി മൊയ്തീൻ സേവാമന്ദിർ ലൈബ്രറിയിലേക്കുള്ള പുസ്തകത്തിൻ്റെ കോപ്പി, ഹബീബ് റഹ്‌മാനിൽ നിന്ന്, സേവാവമന്ദിർ ഡയറക്ടർ കാഞ്ചന കൊറ്റങ്ങൽ ഏറ്റുവാങ്ങി.

മലിക് നാലകത്ത് പുസ്തകം പരിചയപ്പെടുത്തി. ടി പി അസീസ് മാഷ് തുടക്കമിട്ട പുസ്തക ചർച്ചയിൽ, ഉമശ്രീ കിഴക്കുമ്പാട്ട്, എൻ എം ഹാഷിർ, സലീം മാഷ് വലിയപറമ്പ്, രാഘവൻ മാസ്റ്റർ, സലാം മാസ്റ്റർ, അലി ഹസ്സൻ, ഖാദർ മാസ്റ്റർ, ഒ സി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. എഡിറ്റർ ബച്ചു ചെറുവാടി ചർച്ചക്ക് മറുപടി പറഞ്ഞു

വൈസ് ചെയർമാൻ അക്ബർ ഗോശാലക്കൽ ആമുഖഭാഷണം നടത്തി.
ചെയർമാൻ കെ ടി നജീബ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി സുബൈർ അത്തൂളി സ്വാഗതവും എൻ അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു

error: Content is protected !!