
WebDesk
ലുലു എക്സ്ചേഞ്ചിന്റെ 17-ാമത് ശാഖ ബഹ്‌റൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുലു എക്സ്ചേഞ്ചിന്റെ ബഹ്‌റൈനിലെ 17-ാമത് ശാഖ ഹമദ് ടൗണിലെ സൂഖ് വാഖിഫില്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റുകളുടെയും വിദേശ കറന്‍സി എക്സ്ചേഞ്ചിന്റെയും മുന്‍നിര സേവന ദാതാക്കളായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ 267-ാമത് ആഗോള ശാഖയാണ് ഇത്.
ഉപഭോക്താക്കള്‍ക്ക് ലുലു എക്‌സ്‌ചേഞ്ചിന്റെ സേവനം കൂടുതല്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ശാഖ ആരംഭിച്ചതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ മാനേജിങ്ങ് ഡയറക്ടര്‍ അദീബ് അഹമ്മദ് വ്യക്തമാക്കി.
ലുലു എക്സ്ചേഞ്ച് സിഒഒ നാരായണ്‍ പ്രധാന്‍ ഹമദ്ടൗണ്‍, ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈന്‍ ജനറല്‍ മാനേജര്‍ എഡിസണ്‍ ഫെര്‍ണാണ്ടസ്, ഓപ്പറേഷന്‍സ് ഹെഡ് ടോണ്‍സി ഈപ്പന്‍ തുടങ്ങിയവര്‍ പുതിയ ശാഖയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.