
NEWSDESK
മുക്കം : വന്യജീവി ആക്രമണം കൊണ്ട് പൊറുതി മുട്ടുന്ന മലയോര ജനതയെ കേന്ദ്ര സർക്കാർ വെല്ലുവിളിക്കുകയാണെന്ന് ലിന്റോ ജോസഫ് എം എൽ എ . 72 ലെ വന്യ ജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാതെ മലയോര ജനതയെ ദുരിതത്തിൽ ആക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത് , ജനങ്ങളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ചെയ്യുന്ന ഏത് പ്രവർത്തനങ്ങളെയും എതിർക്കുക എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും .
ശക്തമായ ജനരോക്ഷം കേന്ദ്ര സർക്കാരിന് നേരിടേണ്ടി വരും..എന്നും ലിൻ്റോ ജോസഫ് MLA ഫേസ്ബുക്കിലൂടെ കുറിച്ചു .കഴിഞ്ഞ ദിവസം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നതുൾപ്പെടെ കേരളം മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങൾ തള്ളിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയെ മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.