
newsdesk
ചാത്തമംഗലം : തെങ്ങിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
ചാത്തമംഗലം നെച്ചൂളി അയോധ്യയിൽ ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ആണ് സംഭവം പടിഞ്ഞാറേവീട്ടിൽ ശ്രീകാന്ത് എന്നവരുടെ വീട്ടിലെ അമ്പതടിയോളം ഉയരമുള്ള കമ്പി കൊണ്ട് വലിച്ചു കെട്ടിയ തെങ്ങ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റുകാരണം കമ്പി അയഞ്ഞ് അപകടാവസ്ഥയിലായിരുന്നു ഇത് വലിച്ചുകെട്ടാൻ ഗോകുലൻ നായർ (61) ഇട്ടാല പുറത്ത് അയോധ്യ എന്ന അയൽവാസി തെങ്ങിൽ കയറി വലിച്ചു കെട്ടുന്നതിന് ആവശ്യമായ ഓലകൾ കൊടുവാൾ കൊണ്ട് വെട്ടി മാറ്റുന്നതിനേടെ കൈക്ക് മുറിവേൽക്കുകയും തിരികെ ഇറങ്ങാൻ കഴിയാതെ നിസഹായ അവസ്ഥയിൽ തെങ്ങിൽ കുടുങ്ങുകയുമാണ് ഉണ്ടായത്.
വിവരമറിഞ്ഞ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ മുക്കം അഗ്നി രക്ഷാസേന സംഭവ സ്ഥലത്തെത്തി. ഉടനെ തന്നെ സേനാംഗമായ പി.ടി. ശ്രീജേഷ് സാഹസികമായി തെങ്ങിൽ കയറുകയും മുക്കാൽ മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ അദ്ദേഹത്തെ റെസ്ക്യൂ നെറ്റിൽ കയറ്റി സുരക്ഷിതമായി താഴെയിറക്കി പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി .
രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ഓഫീസർ ശ്രീ മനോജ് ഫയർ ഓഫീസർമാരായ എൻ ടി അനീഷ് കെ. അഭിനേഷ് കെ എം ജിഗേഷ് കെ പി അജീഷ് എൻ പി അനീഷ് വി എം മിഥുൻ ടി പി ശ്രീജിൻ ജെ അജിൻ ഹോം ഗാർഡ് പി. രാജേന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത്.