
NEWSDESK
പയ്യോളി: മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മകന്റെ പരാതിയെത്തുടർന്ന് പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്തു
അട്ടക്കുണ്ട് സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് ഖബറില്‍ നിന്നും പുറത്തെടുക്കുന്നത്. വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യുന്നതിനാണ് മൃതദേഹം പുറത്തെടുത്തത്. മുഹമ്മദിൻ്റെ മരണത്തില്‍ സംശയമുണ്ടെന്ന് മകൻ പരാതി നല്‍കിയതിന് പിന്നാലെയാണ് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചത്. ഒറ്റക്ക് താമസിച്ചിരുന്ന മുഹമ്മദിനെ കഴിഞ്ഞ മാസം 26നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.