മുക്കം മുനിസിപ്പാലിറ്റിയിൽ ഇൻഷുറൻസ് ക്യാമ്പ്

മുക്കം: ജൻസുരക്ഷ ക്യാമ്പയിന്റെ ഭാഗമായി സമ്പൂർണ്ണ ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യം കൈവരിക്കാൻ ഈ വരുന്ന 29ാം തീയതി (29.01.2025) മുനിസിപ്പാലിറ്റിയുടെ പരിധിയിൽ ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ കനറാ ബാങ്ക് ,മുക്കം ക്യാമ്പ് സംഘടിപ്പിക്കുന്നു.
പ്രതിവർഷം 20/-രൂപയ്ക്ക് രണ്ടു ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്ന അപകട മരണ പരിരക്ഷ സ്കീമും, പ്രതിവർഷം 436/- രൂപയ്ക്ക് 2 ലക്ഷം രൂപ ലൈഫ് കവറേജ് കിട്ടുന്ന ലൈഫ് ഇൻഷുറൻസ് സ്കീമിലും( ഏതു രീതിയിലുള്ള മരണം സംഭവിച്ചാലും 2 ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കുന്നു )ചേരുന്നതിനുള്ള അവസരം ബാങ്ക് ഒരുക്കുന്നു , ഇതിലൊന്നും ഇതുവരെ ചേരാത്തവർക്ക് ചേരുവാനുള്ള ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണം എന്ന് അഭ്യർഥിക്കുന്നു. ഈ സ്കീമുകളിൽ ചേരുന്നതിന് ബാങ്ക് പാസ്സ് ബുക്കും ( സഹകരണ ബാങ്ക് ഒഴികെ ) ആധാർ കാർഡുമായി അന്നേ ദിവസം മുക്കം കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ എത്തി ചേരേണ്ടതാണ്.
എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന ജൻധൻ യോജന അക്കൗണ്ട് (സീറോ ബാലൻസ് അക്കൗണ്ട് ) തുടങ്ങുന്നതിനുള്ള സൗകര്യവും കാനറ ബാങ്ക് ഒരുക്കിയിരിക്കുന്നു.
ആവശ്യമായ രേഖകൾ

  • ആധാർ കാർഡ്
  • പാൻ കാർഡ്
  • 2 ഫോട്ടോ

സ്ഥലം –
മുക്കം കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം (പോസ്റ്റ്‌ ഓഫീസിനു സമീപം )
സമയം :10:00AM -2.00PM

error: Content is protected !!