
newsdesk
കളമശ്ശേരി സ്‌ഫോടനത്തിൽ മരണം ആറായി. നേരത്തെ മരിച്ച ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരൻ പ്രവീണും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു മലയാറ്റൂർ സ്വദേശി പ്രവീൺ. പ്രവീണിന്റെ അമ്മ സാലി പ്രദീപൻ കഴിഞ്ഞ 11ന് മരിച്ചിരുന്നു. സ്‌ഫോടനം നടന്ന ദിവസം തന്നെ 12 വയസ്സുകാരി ലിബിനയും മരിച്ചു. ലിബിനയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിന് പൊള്ളലേറ്റത്. ഇതോടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് സ്‌ഫോടനത്തിൽ വിടവാങ്ങിയത്. എട്ട് പേർ ഇനിയും ഗുരുതര പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.