നവകേരള സദസ് : മുക്കത്ത് ഇരുപതിനായിരം പേർക്കുള്ള പന്തലൊരുങ്ങുന്നു

നവകേരള നിർമ്മിതിയുടെ ഭാഗമായിമുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നതിരുവമ്പാടി മണ്ഡലം നവകേരള സദസിനായി ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലൊരുങ്ങുന്നു. മുക്കം ഓർഫനേജ് ക്യാമ്പസിലെ ഓ എസ് എ ഓഡിറ്റോറിയത്തിന്റെ പരിസരത്താണ് വേദി.
ഇരുപതിനായിരം ആളുകൾക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള വിശാലമായ വേദിയുടെയും പന്തലിന്റേയും പ്രവ്യത്തി ആരംഭിച്ചു. പന്തലിന്റെ കാൽ നാട്ടു കർമം ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു
സംഘാടക സമിതി ഭാരവാഹികൾ ജനപ്രതിനിധികൾ സബ് കമ്മറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!