ഓമശ്ശേരി മാങ്ങാപൊയിൽ പെട്രോള്‍ പമ്പില്‍ കവര്‍ച്ച; പമ്പ് ജീവനക്കാരനെ ആക്രമിച്ച് മൂന്നംഗ സംഘം പണം കവർന്നു

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരി മാങ്ങാപൊയിൽ എച്ച്പിസിഎല്‍ പമ്പിൽ കവർച്ച. പമ്പ് ജീവനക്കാരനെ ആക്രമിച്ചാണ് പണം കവർന്നത്.മൂന്നംഗ സംഘമാണ് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്നത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രണ്ടു മണിയോടുകൂടി പമ്പിലെത്തിയ സംഘം കൃത്യമായ ആസൂത്രണത്തോടെ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന മുളകുപൊടി ജീവനക്കാരന്‍റെ കണ്ണിലേക്ക് എറിഞ്ഞശേഷം കൂട്ടത്തിലൊരാള്‍ ഉടുത്തിരുന്ന മുണ്ടിട്ട് അയാളുടെ തലയില്‍ മൂടിയാണ് ആക്രമിച്ചത്. പിന്നീട് മൂവരും ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഏതാണ് 10000 രൂപയോളം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

error: Content is protected !!