സീറ്റ് വിഭജനം; കോഴിക്കോട് ഡി സി സി ഓഫീസിൽ കയ്യാങ്കളി

കോഴിക്കോട്: കോഴിക്കോട് ഡി സി സി ഓഫീസിൽ കയ്യാങ്കളി. സീറ്റ് വിഭജന ചർച്ചക്കിടെയാണ് പ്രശ്നങ്ങളുണ്ടായത്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചവർ പരസ്പരം എറ്റുമുട്ടുകയായിരുന്നു. പ്രശ്നത്തിൽ ഡി സി സി അന്വേഷണം പ്രഖ്യാപിച്ചു.

ആരെല്ലാമാണ് ഓരോ സീറ്റിലും മത്സരിക്കേണ്ടത് എന്നു തീരുമാനിക്കാനുള്ള ചർച്ച നടക്കുന്നതിനിടെയാണ് നാലു പേർ ഒരേ സമയം സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഇവർ നാലുപേരും പരസ്പരം എറ്റുമുട്ടുന്ന സാഹചര്യമാണ് ഡി സി സി ഓഫീസിൽ ഉണ്ടായത്. കോർപറേഷനിലെ നടക്കാവ് വാർഡിൽ ആര് മൽസരിക്കണമെന്നുള്ള ചർച്ചക്കിടെയാണ് ഈ സാഹചര്യം ഉണ്ടായത്.

നടക്കാവിന്റെ കാര്യത്തിൽ കെ പി സി സി ക്ക് വിടുകയാണ് ഡി സി സി ചെയ്തിട്ടുള്ളത്.കെ പി സി സി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും. ജില്ലാ പഞ്ചായത്തിലും സീറ്റ് വിഭജനവുമായി ബന്ധപെട്ട് കോൺഗ്രസ്സിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.

error: Content is protected !!