
newsdesk
മുക്കം : എസ് എം എ ബാധിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ പേരിൽ ചാരിറ്റി തട്ടിപ്പ് നടത്തി എന്ന് ആരോപിക്കപ്പെടുന്ന മുക്കം മാമ്പറ്റയിലെ ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസിലേക്ക് മുക്കം മണ്ഡലം കോൺഗ്രസ് കമ്മറ്റി മാർച്ച് നടത്തി.
മാമ്പറ്റയിൽ നിന്നും ആരംഭിച്ച മാർച്ച് ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് നിലനിൽകുന്ന കെട്ടിടത്തിന്റെ ഗേറ്റിൽ പോലീസ് തടഞ്ഞു.എസ് എം എ ബാധിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ പേരിൽ വ്യാജ സ്കാനർ ഉപയോഗിച്ച് പണം തട്ടിയ നൈസാം എന്ന വെക്തിയെയെയും ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും. കുട്ടികളുടെ പേരിൽ പിരിച്ചെടുത്ത പണം മുഴുവനും കമ്മറ്റിക്ക് തിരിച്ചേൽപിക്കണം മെന്നും ഇന്നലെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി വെറുതെ വിട്ട നൈസാമിനെതിരെ പോലീസ് കേസെടുത്ത് അന്വഷണം നടത്തണം എന്ന് ആവശ്യപ്പെട്ടാണ് മുക്കം മണ്ഡലം കോൺഗ്രസ് കമ്മറ്റി മാർച്ച് നടത്തിയത്.
മാർച്ച് മുക്കം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് നിഷാബ് മുല്ലോളി ഉദ്ഘാടനംചെയ്തു. ഒ കെ ബൈജു അധ്യക്ഷത വഹിച്ചു , വേണു കല്ലുരുട്ടി , മാമ്പറ്റ അബ്ദുള്ള , ഇ കെ രാജൻ, ശ്യാം തോണ്ണത്ത് ലെറീൻ റാഹത്ത് , വിനോദ് ചെറൂത്ത് എന്നിവർ സംസാരിച്ചു.