കുന്ദമംഗലം,പണ്ടാരപ്പറമ്പ് ,ഉണ്ടോടിക്കടവ് റോഡ് പ്രവൃത്തിപി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പണ്ടാരപ്പറമ്പ് ഉണ്ടോടിക്കടവ് റോഡ് പ്രവൃത്തി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്‍റെ തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്‍റെ നവീകരണ പ്രവൃത്തി നടത്തുന്നത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സംജിത് അദ്ധ്യക്ഷത വഹിച്ചു. മുന്‍ മെമ്പര്‍ ഷബ്ന റഷീദ്, കെ ശ്രീധരന്‍, എ.പി സുബീഷ് എന്നിവര്‍ സംസാരിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ. ജിത്തു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ എ നിഖില്‍ സ്വാഗതവും റോഡ് കമ്മിറ്റി കണ്‍വീനര്‍ എ.സി പ്രേമദാസന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!