
newsdesk
കോഴിക്കോട്: കുന്ദമംഗലം ആനപാറയിൽ കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികനാണ് മരിച്ചത്. കട്ടാങ്ങൽ പൂളകോട് നായർകുഴി അമ്മാനംകൂട്ടിൽ വീട്ടിൽ ഷാജി (52 ) ആണ് മരിച്ചത് .
ഷാജി മകളെ കോളേജിൽ ഇറക്കി തിരിച്ചു പോവുമ്പോൾ ആണ് അപകടം .കാറ് ബൈക്കിൽ ഇടിച്ച ശേഷം ടിപ്പർ ലോറിയിൽ ഇടിച്ചാണ് നിന്നത് .ഇന്ന് രാവിലെയാണ് അപകടം . കാര് ഡ്രൈവർ ഉരാഗി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം .മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി