താമരശ്ശേരിയിൽ കെഎസ്ആര്‍ടിസി ബസില്‍ അധ്യാപകന്റെ നഗ്നതാ പ്രദര്‍ശനം; കേസെടുത്ത് പോലീസ്

താമരശ്ശേരി : താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ പിടിയിൽ. കിനാലൂർ സ്വദേശി ഷാനവാസിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു ഇയാളുടെ അതിക്രമം. വിദ്യാർത്ഥി ബഹളം വച്ചതോടെ യാത്രക്കാർ ഇടപെട്ട് ബസ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. പൂവമ്പായി എ എം ഹയർസെക്കൻഡറി സ്കൂൾ അറബി അധ്യാപകനാണ് പിടിയിലായ ഷാനവാസ്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
%d