തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവം: 75,000 രൂപ പിഴയിട്ട് കോടതി

മലപ്പുറം: തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവത്തിൽ ആർ.ഡി.ഒ കോടതി 75,000 രൂപ പിഴയിട്ടു. നവംബർ അഞ്ചിനാണ് തിരൂർ പി.സി പടിയിലെ കളരിക്കൽ പ്രതിഭക്ക് ഓഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല കിട്ടിയത്. പരാതിയെ തുടർന്ന് മുത്തൂരിലെ പൊറാട്ട സ്റ്റാൾ ഭക്ഷ്യസുരക്ഷ ഓഫീസർ പരിശോധന നടത്തി അടച്ചു പൂട്ടിയിരുന്നു.

ഭക്ഷ്യസുരക്ഷ എൻഫോഴ്‌സ്‌മെൻറ് അസിസ്റ്റൻഡ് കമ്മീഷണർ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസർ എം.എൻ ഷംസിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയിരുന്നത്. മുത്തൂരിലെ പൊറോട്ട സ്റ്റാളിൽ നിന്ന് നാല് ബിരിയാണിയാണ് അധ്യാപികയായ പ്രതിഭ ഓർഡർ ചെയ്തിരുന്നത്. ഒരു പാക്കറ്റ് ബിരിയാണിയിലാണ് കോഴിത്തല കണ്ടത്. രണ്ട് ബിരിയാണി കുട്ടികൾ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാർസൽ പൊട്ടിച്ചപ്പോഴായിരുന്നു സംഭവം. തിരൂർ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസർക്കും പ്രതിഭ പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
%d bloggers like this: