
newsdesk
തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തണമെന്ന് കെഎസ്ഇബി. ഇക്കാര്യം ബോർഡ് വീണ്ടും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വൈദ്യുതി ഉപഭോഗം വർധിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടക്കം പതിവായി. വോൾട്ടേജ് ക്ഷാമവും രൂക്ഷമാണ്.
ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു. സാഹചര്യം ചർച്ച ചെയ്യാൻ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേർന്നേക്കും.
അതേസമയം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തി. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വൈദ്യുതിയുടെ പീക്ക് സമയ ആവശ്യകതയും റെക്കോർഡിലെത്തി. 5646 മെഗാവാട്ടാണ് പീക്ക് സമയത്തെ ആവശ്യകത