മുക്കം തൃക്കുടമണ്ണ ശിവ ക്ഷേത്രത്തിൽ പുതിയതായി നിർമിക്കുന്ന ഊട്ടു പുരയുടെ ധന ശേഖരണാർത്ഥം വിതരണം ചെയ്യ്ത കൂപ്പണിന്റെ നറുക്കെടുപ്പ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ജി അബ്ദുൽ അക്ബർ നിർവഹിച്ചു

മലബാറിലെ പ്രശസ്ത ക്ഷേത്രമായ മുക്കം തൃക്കുടമണ്ണ ശിവ ക്ഷേത്രത്തിലും നവരാത്രി ആഘോഷങ്ങൾ നടന്നു. മേൽശാന്തി താമരക്കുളം ഇല്ലത്ത്‌ നാരായണൻ നമ്പൂതിരി , ഒഴുക്കിൽ തട്ടിൽ ഷൈജു നമ്പൂതിരി
എന്നിവരുടെ കാർമികത്വത്തിൽ എഴുത്തിനിരുത്തൽ സരസ്വതി പൂജ , ആയുധപൂജ ,വാഹനപൂജ എന്നിവയും നടന്നു ആയിരത്തോളം കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

മുക്കം – കാരശ്ശേരി തീരങ്ങളെ ബന്ധിപ്പിക്കുന്ന തൃക്കുടമണ്ണ കടവിലെ തൂക്കുപാലം പ്രവർത്തി പൂർത്തീകരിക്കാത്തതിനാൽ ക്ഷേത്രത്തിൽ എത്തിയ ഭക്തജനങ്ങൾ ക്ഷേത്ര കമ്മറ്റി താൽകാലികമയി നിർമിച്ച പാലത്തിലൂടെയാണ് ഏറെ പ്രയാസപ്പെട്ട് ക്ഷേത്രത്തിൽ എത്തിയത്. പാലം പ്രവർത്തി ഇഴഞ്ഞു നീങ്ങുകയാണെന്നും ശിവരാത്രി ഉൾപ്പടെയുള്ള ആഘോഷങ്ങൾ വരാനുള്ളത് കൊണ്ടും കാരശ്ശേരി പഞ്ചായത്തിലെ തടപ്പറമ്പ്, പാലി പ്രേദേശത്തെ നിരവധി കുടുംബങ്ങൾ മുക്കം അങ്ങാടിയുമായി ബന്ധപ്പെടാൻ ആശ്രയിക്കുന്ന പാലം എത്രയും പെട്ടന്ന് പ്രവർത്തി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.

ക്ഷേത്രത്തിൽ പുതിയതായി നിർമിക്കുന്ന ഊട്ടു പുരയുടെ ധന ശേഖരണാർത്ഥം വിതരണം ചെയ്യ്ത കൂപ്പണിന്റെ നറുക്കെടുപ്പ് ഇന്ന് ക്ഷേത്രകമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ജി അബ്ദുൽ അക്ബർ നിർവഹിച്ചു

ചടങ്ങിൽ മുക്കം നഗരസഭ കൗൺസിലർ സജീഷ് വയലത്ത് കാരശ്ശേരി പഞ്ചായത്ത് 1-ാം വാർഡ് മെമ്പർ ജംഷിദ് ഒളകര ക്ഷേത്ര പ്രസിഡണ്ട് രാജേശൻ വെള്ളാരം കുന്നത്ത് ,സെക്രട്ടറി വിജയൻ നടുത്തൊടികയിൽ, ട്രഷറർ ശശി ഊരാളികുന്നത്ത് , പ്രകാശൻ , അജയഘോഷ് , ജയപ്രകാശ് , പ്രേംനാഥ് , വിശ്വനാഥൻ , മോഹനൻ , പ്രജീഷ് , അനിൽകുമാർ , മാതൃസമിതി പ്രസിഡണ്ട് ബിജുല, സെക്രട്ടറി ഷിജി , ട്രഷറർ , നിഷിത , മിനി , ലിൻഷ , ,ലസിത , ലത , അഞ്ചു , എന്നിവർ നേതൃത്വം കൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!