അപകടകരമായ രീതിയിൽ വാഹനമോടിച്ച് സ്വകാര്യ ബസ് ഡ്രൈവർ; സംഭവം കോഴിക്കോട്

WebDesk

കോഴിക്കോട് അപകടകരമായ രീതിയിൽ വാഹനമോടിച്ച് സ്വകാര്യ ബസ് ഡ്രൈവർ. മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സം സം ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയിൽ ബസ് ഓടിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഫറോക്ക് പേട്ട മുതൽ ഇടിമുഴിക്കൽ വരെയുള്ള യാത്രയിൽ എട്ട് തവണയാണ് ഇയാൾ ഫോൺ വിളിച്ചത്. ബസിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവറോട് നാളെ ഹാജരാകാൻ ഫറോക്ക് ജോയിന്റ് ആർടിഒ നിർദേശം നൽകി. അലക്ഷ്യമായി വാഹനമോടിക്കുക, വാഹനത്തിലെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഡ്രൈവിംഗ് എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

error: Content is protected !!