മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ ഒയിന്‍ മോര്‍ഗന്‍ വിരമിച്ചു.

WebDesk

മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ ഒയിന്‍ മോര്‍ഗന്‍ വിരമിച്ചു. വളരെ ആലോചനകള്‍ക്ക് ശേഷം എടുത്ത തീരുമാനമാണെന്നും ഇതാണ് ക്രിക്കറ്റില്‍ നിന്ന് പിന്‍വാങ്ങാനുള്ള ശരിയായ സമയമെന്നും 36കാരനായ മോര്‍ഗന്‍ ട്വിറ്ററിലൂടെ അറിയിച്ചു. 2019ല്‍ ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്തത് ഒയിന്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മോര്‍ഗന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2019ല്‍ ഇംഗ്ലണ്ടിനെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച മോര്‍ഗന്‍, 126 ഏകദിനങ്ങളിലും 72 ടി20കളിലും ഇംഗ്ലണ്ടിനെ നയിച്ചു.
ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് (6,957), ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് (2,458), രണ്ട് ഫോര്‍മാറ്റുകളിലും ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി റെക്കോര്‍ഡുകളോടെയാണ് മോര്‍ഗന്‍ വിരമിക്കുന്നത്. 16ാം വയസ്സില്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച മോര്‍ഗന്‍ 248 ഏകദിനങ്ങളും 115 ടി20കളും കളിച്ചിട്ടുണ്ട്. 10,159 റണ്‍സുകളാണ് സ്വന്തം നേട്ടത്തിലുള്ളത്.

error: Content is protected !!