കോണ്‍ഗ്രസില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് തുടക്കമാകുന്ന കോഴിക്കോട് ചിന്തന്‍ ശിബിര പ്രഖ്യാപനം ഇന്ന്

Web Desk

കോണ്‍ഗ്രസില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് തുടക്കമാകുന്ന കോഴിക്കോട് പ്രഖ്യാപനം ഇന്ന്. ബിജെപിയെയും സിപിഐഎമ്മിനെയും ഒരുപോലെ എതിര്‍ത്ത് ന്യൂനപക്ഷ വോട്ടുകള്‍ ഒപ്പം നിറുത്തണമെന്ന് ചിന്തന്‍ ശിബിരത്തില്‍ നിര്‍ദേശമുയര്‍ന്നു. സംഘടനാ തെരഞ്ഞെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിനിടയില്‍ ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് ജില്ലയില്‍ തന്നെ നടക്കുന്ന ഐഎന്‍ടിയുസി പരിപാടിയില്‍ പങ്കെടുക്കും
മതേതര കാഴ്ചപ്പാട് ഉയര്‍ത്തി പിടിച്ച് ബിജെപിയേയും സിപിഐഎമ്മിനെയും എതിര്‍ക്കണമെന്നാണ് ചിന്തന്‍ ശിബിരത്തിലുയര്‍ന്ന പ്രധാന ആവശ്യം. നഷ്ടമായ ന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കാന്‍ ഈ നയം സഹായിക്കും. ആദിവാസി ദളിത് മേഖലയില്‍ ബിജെപി തന്ത്രപരമായി കടന്നു കയറുന്നത് ചെറുക്കണം. തീരദേശ മേഖലയില്‍ ശക്തി തിരിച്ചുപിടിക്കണമെന്നും നിര്‍ദേശമുണ്ട്. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കി മുന്നോട്ട് പോകാന്‍ ബൂത്തുതലം മുതല്‍ കെപിസിസി വരെ പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കണം. കെഎസ്‌യുവില്‍ വനിതാ വിഭാഗം വേണമെന്നും നിര്‍ദേശമുണ്ട്.

error: Content is protected !!