കൊയിലാണ്ടി കോരപ്പുഴയില്‍ തൂങ്ങിമരിച്ച നിലയില്‍ റെയില്‍വേ പാലത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കൊയിലാണ്ടി: കോരപ്പുഴ റെയില്‍വേ പാലത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അവിടനല്ലൂര്‍ സ്വദേശി ബിസ്മില്ല ബാവയാണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവറാണിയാള്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ: നജ്മ. മക്കള്‍: മുഹമ്മദ് അജ്മല്‍, ആയിഷ ബീവി.

error: Content is protected !!