കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ഥിനി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചതില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

എടവണ്ണപ്പാറയില്‍ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിനി പുഴയില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാർ.വെട്ടത്തൂർ സ്വദേശി വളച്ചിട്ടിയില്‍ സിദ്ദിഖിന്റെ മകള്‍ സന ഫാത്തിമയെയാണ് (17) ചാലിയാർ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണു സംഭവം.

കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ സനയുടെ മൃതദേഹം കണ്ടത്. ഉടനെ വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ജീവൻ നഷ്ടമായിരുന്നു.

error: Content is protected !!