
newsdesk
കൊയിലാണ്ടി: കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ. പ്രവീണ്‍ കുമാറിനെതിരെ കൊയിലാണ്ടിയില്‍ പോസ്റ്ററുകള്‍. പ്രവീണ്‍ കുമാര്‍ അഴിമതിക്കാരനാണെന്നും അങ്ങനെയുളള ആളെ കൊയിലാണ്ടിക്ക് വേണ്ടെന്നുമാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ആരോപിക്കുന്നത്.
കൊയിലാണ്ടി ടൗണ്‍ഹാള്‍ പരിസരം, മാര്‍ക്കറ്റ് പരിസരം, സാംസ്‌കാരിക നിലയ പരിസരം, റെയില്‍വേ സ്റ്റേഷന്‍ റോഡ് തുടങ്ങി നഗരത്തില്‍ വ്യാപകമായ പ്രവീണ്‍ കുമാറിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ”മഹാനായ കെ. കരുണാകരന്റെ നാമധേയത്തിലെ ഓഫീസ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ പ്രവീണ്‍ കുമാറിനെ കൊയിലാണ്ടിക്ക് വേണ്ട. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ തെളിവ് സഹിതമുള്ള പരാതിയില്‍ നടപടി സ്വീകരിക്കുക” എന്നാണ് ഒരു പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
മറ്റൊന്നില്‍ ”ഡി.സി.സി ഓഫീസ് നിര്‍മ്മാണത്തിലെ വ്യക്തായ തെളിവുകളോട് കൂടി നല്‍കിയ പരാതിയിന്മേല്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ട്?” എന്ന ചോദ്യമാണ് ഉയര്‍ത്തിയിരിക്കുന്നത്. സംഭവം തിരഞ്ഞെടുപ്പ് രംഗത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പ്രവീണ്‍ കുമാറിന് മുന്നിലുള്ള വെല്ലുവിളികള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
കൊയിലാണ്ടിയില്‍ പ്രവീണ്‍ കുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡി.സി.സി പ്രസിഡന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്കുള്ള അതൃപ്തിയാണ് ഈ പോസ്റ്ററുകളില്‍ നിന്ന് വെളിവാകുന്നത്.