
newsdesk
കൂടത്തായി∙ പരിസര മലിനീകരണം നടത്തി കോഴി അറവു മാലിന്യവുമായി പോയ വാഹനം താമരശ്ശേരി –മുക്കം സ്ഥാന പാതയിലെ മുടൂർ വളവിൽ നാട്ടുകാർ തടഞ്ഞു. കോഴിമാലിന്യം ശേഖരിച്ച് വടകര ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന വാഹനത്തിൽ നിന്ന് വഴി നീളെ മാലിന്യം പുറത്തേക്ക് തെറിച്ച് ദുർഗന്ധം പരന്ന സാഹചര്യത്തിലാണ് ഇന്നലെ രാത്രി നാട്ടുകാർ സംഘടിച്ചു പിന്നാലെ എത്തി വാഹനം തടഞ്ഞത്.
മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേന യൂണിറ്റ് എത്തി കൂടത്തായി അങ്ങാടിയിൽ വെള്ളം പമ്പ് ചെയ്ത് ശുചീകരണം നടത്തി. പൊലീസും സ്ഥലത്ത് എത്തി. നാടുനീളെ മാലിന്യം ഒഴുക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു