
Web Desk
പി.വി.അന്‍വർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാര്‍ക്കിലെ തടയണകള്‍ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചുമാറ്റും. ഇതിനുള്ള ടെന്‍ഡർ നടപടികൾ തുടങ്ങി. ജില്ലാ കലക്ടര്‍ ഒരു മാസം സമയം അനുവദിച്ചിട്ടും പൊളിച്ചു നീക്കാത്തതിനെ തുടര്‍ന്നാണ് തടയണകള്‍ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് തീരുമാനിച്ചത്ഇതിന്റെ ആദ്യപടിയായി തടയണകളിലെ വെള്ളം ഒഴുക്കി കളഞ്ഞു. ഇനി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. ഏകദേശം 60,000 രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശുദ്ധജലക്ഷാമം നേരിട്ടിരുന്ന ഈ പ്രദേശത്തെ ജലദൗര്‍ലഭ്യം ഇല്ലാതായത് തടയണ നിര്മിച്ചതോടെയാണെന്നാണ് നാട്ടുകാരുടെ വാദം. അതിനാല്‍ ഇവ ജലസംഭരണികളായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടറെ സമീപിച്ചു. എന്നാല്‍ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. അതിനിടെ തടയണകള്‍ എത്രയും വേഗം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി.