കൊടുവള്ളിയിൽ മാനസിക നില തെറ്റിയ ആള്‍ ബെെക്ക് യാത്രികനെ വെട്ടി പരിക്കേല്‍പ്പിച്ചു


കൊടുവള്ളി:മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച ആള്‍ ബെെക്കില്‍ ഇരിക്കുകയായിരുന്ന മധ്യ വയസ്ക്കനെ വെട്ടി പരിക്കേല്‍പ്പിച്ചു.


എളേറ്റിൽ വട്ടോളി കണ്ണിറ്റമാക്കിൽ വെച്ച് രാവിലെ 8 മണിക്കാണ് സംഭവം.നിർത്തിയിട്ടിരുന്ന തന്റെ സ്കൂട്ടറിൽ കയറുകയായിരുന്ന മൂർക്കൻ കുണ്ട് താമസിക്കും പീറ്റക്കണ്ടി ഇസ്മയിൽ ആണ് ദേവദാസിനെ വെട്ടിയത് .സംഭവസ്ഥലത്തു നിന്ന് രക്ഷപെട്ട പ്രതിയെ താമരശ്ശേരിയിൽ വെച്ചു കൊടുവള്ളി പോലീസ് പിടികൂടി .അക്രമണത്തിനു പിന്നിൽ പ്രത്യേകിച്ചു കാരണങ്ങൾ ഒന്നുമില്ലെന്നും ,പ്രതി മാനസിക അസ്വാസ്ഥത ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി പോലീസ് പറഞ്ഞു .

error: Content is protected !!