കൊടുവള്ളി ,സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കൊടുവള്ളി: സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റു ചികിത്സ യിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. നെല്ലാങ്കണ്ടി ആനപ്പാറ കണ്ടാലമ്മല്‍ നിസാറിന്റെ മകന്‍ ആദില്‍ (14) ആണ് മരിച്ചത്. പെരുന്നാള്‍ ദിവസം രാവിലെ നെല്ലാങ്കണ്ടി പെട്രോള്‍ പമ്പിന് മുന്‍വശത്തായിരുന്നു അപകടം. പെട്രോള്‍ പമ്പില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ സ്‌കൂട്ടറും താമരശ്ശേരി ഭാഗത്ത് നിന്ന് വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾ ചികിത്സയിലാണ്.

error: Content is protected !!