മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചു തിരുവമ്പാടിയിൽ നടന്നചൂണ്ടയിടൽ മത്സരത്തിൽ താരമായി 81കാരി മേരികുട്ടിയമ്മ

ചൂണ്ടയിടൽ മത്സരത്തിനുള്ള മത്സരാർത്ഥികൾ പലഭാഗത് നിന്നും വന്നു രെജിസ്റ്റർ ചെയ്തു ചെസ്റ്റ് നമ്പറുകൾ കുത്തി മത്സരത്തിന് തയ്യാറെടുക്കുന്നു .അപ്പോൾ അതാ 109 എന്ന നമ്പറുമായി 50 ഓളം പേർ പങ്കെടുത്ത മത്സരത്തിലെ ഒരേഒരു വനിതാ മത്സരാർത്ഥി .അതാണ് തിരുവമ്പാടി കണിയാം പറമ്പിൽ 81 വയസുകാരി റിട്ടേർഡ് നഴ്സ് കൂടിയായ മേരികുട്ടിയമ്മ .
ചൂണ്ടയിടാൻ ഇര കോർക്കുന്നത് കണ്ടാലറിയാം ചെറുപ്പം മുതലേ ചൂണ്ടയിടലിൽ താല്പര്യം ഉള്ള ആളാണെന്ന് .45 മിനിറ്റു സമയം ആണ് മത്സരതിനുള്ളത് .പല ഭാഗങ്ങളിൽ പോയ് ചൂണ്ടയിട്ടു നോക്കി പക്ഷെ ഒറ്റമീനും മേരികുട്ടിയമ്മയുടെ ചൂണ്ടയിൽ കുടുങ്ങിയില്ല .

മീൻ കിട്ടാത്തിൽ ആൾക്ക് ഒരു സങ്കടവും ഇല്ല .മത്സരം അവസാനിച്ചപ്പോൾ മത്സരത്തിൽ പങ്കെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ആളുടെ മറുപടി ഇതായിരുന്നു .ഏതായാലും മത്സരത്തിന് വന്നവർക്കും കാണികൾക്കും ഈ 81 കാരി ഒരു ആവേശം തന്നെയായിരുന്നു .അടുത്ത മത്സരത്തിൽ എന്തായാലും താൻ തന്റെ കരുത്ത് തെളിയിക്കുമെന്ന വാശിയോടെ ആണ് മേരി കുട്ടിയമ്മ തിരിച്ചുപോയത്

error: Content is protected !!