newsdesk
പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, JCI തിരുവമ്പാടിയുടെ സഹകരണത്തോടെ ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചു .തിരുവമ്പാടി – പെരുമാലിപ്പടി – ലേക് വ്യൂ ഫാം സ്റ്റേയില്‍ വെച്ചാണ് മത്സരം സംഘടിപ്പിച്ചത് .മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്നായി 50 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു .തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ ചൂണ്ടയിട്ട് പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു .. മത്സരത്തിലെ വിജയികൾക്ക് കൊടിയത്തൂർ പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു ,JCI സോൺ പ്രസിഡന്റ് രാകേഷ് നായർ ,ജില്ലാ പഞ്ചായത് മെമ്പർ ബോസ് ജേക്കബ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു .മത്സരത്തിൽ ഓമശ്ശേരി സ്വദേശി ജിർഷാദ് 15 മീനുകൾ പിടിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കി.മുക്കം കല്ലുരുട്ടി സ്വദേശി ഷിബിൻ പ്രഭാകരൻ 9മീനുകൾ പിടിച്ചു രണ്ടാം സ്ഥാനവും , മടവൂർ സ്വദേശി മുഹമ്മദ് സിനാൻ 8 മീനുകൾ പിടികൂടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
ഏറ്റവും വലിയ മീൻ പിടിച്ചതിനുള്ള സമ്മാനം മുക്കം നെല്ലിക്കപോയിൽ സ്വദേശി അബിൻ സ്വന്തമാക്കി .1 കിലോയും 650 ഗ്രാമും ഉള്ള മീൻ പിടിച്ചാണ് അബിൻ വിജയിയായത് .45 മിനിറ്റായിരുന്നു മത്സരത്തിന്റെ ദൈർഘ്യം.പിടിക്കുന്ന മത്സ്യങ്ങളുടെ എണ്ണമായിരുന്നു വിജയത്തിനുള്ള മാനദണ്ഡം. നാടിൻറെ ഉത്സവമായ ഈ മത്സരത്തിൽ പങ്കെടുക്കാൻ പറ്റിയതിലും വിജയിയായതിലും സന്തോഷമുണ്ടെന്ന് ഒന്നാം സമ്മാനം ലഭിച്ച ജിർഷാദ് പറഞ്ഞു . JCI തിരുവമ്പാടി പ്രസിഡന്റ് ശ്രീജിത്ത് ജോസഫ് അധ്യക്ഷൻ ആയ ചടങ്ങിൽ
മലയോര മേഖലയിലെ അഡ്വെഞ്ചർ ടൂറിസത്തിന്റെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ,കേരള അഡ്വെഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി CEO ബിനു കുര്യാക്കോസ് ക്ലാസെടുത്തു .വിവിധ പഞ്ചായത്തുകളിലെ പഞ്ചായത്തു പ്രെസിഡന്റുമാർ ,മറ്റു ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു .പ്രോഗ്രാം കൺവീനർ അജു ഇമ്മാനുവൽ സ്വാഗതവും എബി ദേവസ്യ നന്ദിയും പറഞ്ഞു