കൊടിയത്തൂർ ,മാട്ടുമുറി ഉപതിരഞ്ഞെടുപ്പ് ;പോളിംഗ് പുരോഗമിക്കുന്നു

മുക്കം : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ മാട്ടുമുറി ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പന്നിക്കോട് ജി എൽ പി സ്കൂളിൽ പുരോഗമിക്കുന്നു . രണ്ടു ബൂത്തുകളിൽ ആയിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത് ; ആദ്യ മണികൂറുകളിൽ മികച്ച പോളിംഗ് ആണ് നടക്കുന്നത് ,ശക്തമായ മഴ തുടരുകയാന്നെങ്കിലും ഇതൊന്നും വലിയ രീതിയിൽ വോട്ടിങ്ങിനെ ബാധിച്ചിട്ടില്ല എന്നാണ് ആദ്യ റിപോർട്ടുകൾ .

ആകെ 1651 വോട്ടർമാരാണ് മാട്ടുമുറിയിൽ ഉള്ളത് ,യു .ഡി എഫിന്റെ സിറ്റിംഗ് സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം വളരെ വീറും വാശിയും നിറഞ്ഞതായിരുന്നു ;യു .ഡി എഫിന്റെ
ശിഹാബ് മാട്ടു മുറി രാജി വെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് . പ്രധാന നാല് സ്ഥാനാർത്ഥികളും സ്വാതന്ത്ര സ്ഥാനാർത്ഥികളും ഉൾപ്പെടെ 7 സ്ഥാനാർത്ഥികൾ ആണ് മത്സരരംഗത്തുള്ളത്.
യു .ഡി എഫിനായി, യു .പി മമ്മദ് ,എൽ .ഡി .എഫിനായി കബീർ കണിയാത്ത് ,ബിജെപിക്കായി അഭിഷേക് ,എസ് ഡി പി ഐ ക്കായി സുബൈർ പൊയിൽക്കരയുമാണ് ജനവിധി തേടുന്നത് . വരും മണിക്കൂറുകളിൽ കൂടുതൽ പോളിംഗ് നടക്കുമെന്ന പ്രതീക്ഷയിൽ ആണ് പാർട്ടികളും സ്ഥാനാർത്ഥികളും

error: Content is protected !!