
Local News
ബധിരരും മൂകരുമായവരുടെ കുടുംബാംഗങ്ങളെ നെഞ്ചോട് ചേർത്ത് നോളജ് സിറ്റിയുടെ സ്നേഹ ഇഫ്താർ വിരുന്ന്. നോളജ് സിറ്റിയുടെ സസ്‌റ്റൈനബിൾ സൊസൈറ്റി മിഷന്റെ ഭാഗമായിട്ടാണ് ബധിരരും മൂകരുമായവർക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചത്. സമൂഹത്തിൽ അവഗണനയുടെ കയ്പുനീർ കുടിക്കുന്നവർക്ക് ചേർത്തുവെപ്പിന്റെ മധുരം നൽകുന്നതായി മാറി ഇഫ്താർ. നോളജ് സിറ്റിയുടെ പരിസരത്തുള്ള അമ്പതോളം പേർ ചടങ്ങിൽ പങ്കെടുത്തു. സംഗമത്തിൽ നോളജ് സിറ്റി സി ഇ ഒ ഡോ അബ്ദുൽ സലാം, തൈബ ഹെറിറ്റേജ് കേരള കോർഡിനേറ്റർ വദൂദ് സഖാഫി, എക്കോമൌണ്ട് എം ഡി യഹ്‌യ സഖാഫി, അഡ്വ. ശംവീൽ നൂറാനി, ഉനൈസ് സഖാഫി തുടങ്ങിയവരും സംബന്ധിച്ചു.