
newsdesk
മുക്കം : കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ വാട്സാപ്പ് കൂട്ടായ്മയായ ‘ഹംസധ്വനി മാധവിക്കുട്ടി സാഹിത്യ സാംസ്കാരിക കൂട്ടായ്മ’യുടെ നേതൃത്വത്തിൽ എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി സമാഹരിച്ച തുക കൈമാറി.
കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് സമാഹരിച്ച തുക കല്ലുരുട്ടിയിലെ സഹായ കമ്മറ്റി ഓഫീസിൽ എത്തിച്ചാണ് കൈമാറിയത്.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കൂട്ടായ്മയിലെ ഭാരവാഹികൾ നേരിട്ടെത്തിയാണ് ചികിത്സാ നിധിയിലേക്കുള്ള ഈ കൈത്താങ്ങ് നൽകിയത്. കൂട്ടായ്മയുടെ ഭാരവാഹികളും മറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.