
newsdesk
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനുമായി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. അത്യാഹിതവിഭാഗത്തിലെ രോഗിക്ക് പ്രാഥമിക ചികിത്സ നല്‍കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുന്‍കൂര്‍ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാല്‍ ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ അറിയിച്ചു.