അറബിക്കടലിലെ ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി,​ മൂന്നുദിവസം മഴതുടരും,​ ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി മാറിയതോടെ കേരളത്തിൽ ഈ മാസം ആറാം തീയതി വരെ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനെ തുടർന്ന് ഇന്ന് ഏഴ് ജില്ലകളിലും നാളെയും മറ്റന്നാളും രണ്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട,​ എറണാകുളം,, ഇടുക്കി,​ തൃശൂർ,​ കോഴിക്കോട്,​ കണ്ണൂർ,​ കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ ഇടുക്കി,​ പാലക്കാട് ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം ,​ കൊല്ലം ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്.

error: Content is protected !!