ചൂടുപിടിച്ച് വോട്ടിങ്, 4 മണിക്കൂര്‍ പിന്നിട്ടു;കോഴിക്കോട്-23.13 പോളിങ്

ലോക്സഭ തെരഞ്ഞെടുപ്പ് 2024 ന്‍റെ വോട്ടിങ് സംസ്ഥാനത്ത് നാലു മണിക്കൂര്‍ പിന്നിട്ടു. പലയിടങ്ങളിലും ചൂട് കൂടിവരുകയാണെങ്കിലും വോട്ടെടുപ്പിന്‍റെ ചൂടിന് ഒട്ടും കുറവ് വന്നിട്ടില്ല. നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ പോളിങ് ശതമാനം 24ശതമാനം കടന്നു. എല്ലാ മണ്ഡലങ്ങളിലും പോളിങ് 20ശതമാനം കടന്നു. മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടം. സംസ്ഥാനത്ത് പോളിംഗ് ഇതുവരെ സമാധാനപരം. പ്രതീക്ഷയോടെ മുന്നണികള്‍.

പോളിങ് ശതമാനം 11.15വരെ

സംസ്ഥാനം- 24%

മണ്ഡലം തിരിച്ച്:

  1. തിരുവനന്തപുരം-23.75
  2. ആറ്റിങ്ങല്‍-26.03
  3. കൊല്ലം-23.82
  4. പത്തനംതിട്ട- 24.39
  5. മാവേലിക്കര-24.56
  6. ആലപ്പുഴ-25.28
  7. കോട്ടയം-24.25
  8. ഇടുക്കി-24.13
  9. എറണാകുളം-23.90
  10. ചാലക്കുടി-24.93
  11. തൃശൂര്‍-24.12
  12. പാലക്കാട്-25.20
  13. ആലത്തൂര്‍-23.75
  14. പൊന്നാനി-20.97
  15. മലപ്പുറം-22.44
  16. കോഴിക്കോട്-23.13
  17. വയനാട്-24.64
  18. വടകര-22.66
  19. കണ്ണൂര്‍-24.68
  20. കാസര്‍ഗോഡ്-23.74

വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30നാണ് പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

error: Content is protected !!