സിനിമ കാണാന്‍ ഒരു ഡോസ് വാക്‌സീന്‍ മതി; വിവാഹത്തിന് 200 പേര്‍ വരെയാകാം: ഇളവ്‌

Web Desk

കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ഒരു ഡോസ് വാക്സീൻ എടുത്തവർക്കും സിനിമാ തിയറ്ററിൽ പ്രവേശിക്കാം. നിലവിൽ രണ്ടു ഡോസ് എടുത്തവർക്കാണു പ്രവേശനാനുമതി. വിവാഹങ്ങളിൽ 100 മുതൽ 200 പേർവരെ പങ്കെടുക്കാം. അടച്ചിട്ട ഹാളാണെങ്കിൽ 100 പേർ മാത്രം, തുറന്ന സ്ഥലമാണെങ്കിൽ 200. സ്കൂൾ വിദ്യാർഥികൾക്കു രോഗലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക കരുതൽ നൽകാനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.

error: Content is protected !!