മൂന്നുമാസമായി പണിക്കൂലി ഇല്ല ;കാരശ്ശേരിയിൽ ആദിവാസി തൊഴിലുറപ്പ് തൊഴിലാളികൾ പട്ടിണി സമരത്തിൽ ;കഞ്ഞി വെച്ച് പ്രതിഷേധം

മുക്കം : നാളെ മുതൽ തൊഴിലുറപ്പ് ജോലിക്ക് പോകില്ലെന്ന് കാരശ്ശേരി പഞ്ചായത്തിലെ തോട്ടയ്ക്കാടിലെ ആദിവാസി തൊഴിലുറപ്പ് തൊഴിലാളികൾ മൂന്നു മാസത്തിലധികമായി തൊഴിലുറപ്പ് ജോലിയുടെ കൂലി ലഭിക്കാത്ത സാഹചര്യത്തിൽ ആണ് കാരശ്ശേരി പഞ്ചായത്തിലെ ട്രൈബൽ വാർഡ് ആയ തോട്ടയ്ക്കാട് പ്രദേശത്തെ ആദിവാസി തൊഴിലുറപ്പ് തൊഴിലാളികൾ വേറിട്ട സമരവുമായി എത്തിയത് .


തോട്ടയ്ക്കാട് അങ്ങാടിയിലെ റേഷൻ കടക്ക് സമീപം കഞ്ഞി വെച്ച് കുടിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത് .200 പണിയിലധികം എടുത്തവർക്ക് വരെ പണം കിട്ടാനുണ്ടെന്നും ഇതൊരു സൂചന സമരമാണെന്നും എത്രയും പെട്ടെന്ന് അധികാരികൾ തങ്ങൾക്ക് കിട്ടാനുള്ള പണം തരണമെന്നും തൊഴിലാളികൾ പറഞ്ഞു

വാർഡ് മെമ്പർ എന്ന നിലയിൽ നിരവധി തവണ കാരികൾക്ക് മുൻപിൽ ഈ പ്രശനം ഉന്നയിച്ചിട്ടും ഇത് വരെ കൃത്യമായ ഒരു മറുപടിയും ലഭിച്ചില്ല എന്നും തൊഴിലാളികളുടെ പ്രശ്‍നങ്ങൾ ഉടൻ പരിഹരിക്കണമെന്നും ഇല്ലാത്ത പക്ഷം ജനകീയ സമരത്തിലേക്ക് ഇറങ്ങുമെന്നും വാർഡ് മെമ്പർ സുകുമാരൻ പറഞ്ഞു .

തോട്ടക്കാട് നടന്ന പട്ടിണി സമരം വാർഡ് മെമ്പർ സുകുമാരൻ ഉത്ഘാടനം ചെയ്തു . ജയപ്രഭാ എം അധ്യക്ഷയായ ചടങ്ങിൽ അജിത കെ ,രാമൻകുട്ടി പി കെ ,സഹദേവൻ എം,രതീഷ് പി കെ ,ബിന്ദുഷ സി ,ഗീത എം എന്നിവർ സംസാരിച്ചു

error: Content is protected !!