വിവാദ സിലബസ് ഒഴിവാക്കി കണ്ണൂര്‍ സര്‍വകലാശാല

Web Desk

ആര്‍.എസ്.എസ് സൈദ്ധാന്തികരായ ഗോള്‍വാര്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ പഠിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് കണ്ണൂര്‍ സര്‍വകലാശാല പിന്മാറി. വിവാദ പുസ്തകങ്ങള്‍ പി.ജി സിലബസില്‍ നിന്ന് ഒഴിവാക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു. സിലബസില്‍ മാറ്റം വരുത്തി നാലാം സെമസ്റ്ററില്‍ പഠിപ്പിക്കും. സിലബസില്‍ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയെന്നും വി.സി അറിയിച്ചു. എം.എസ് ഗോള്‍വാര്‍ക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു’ (വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്), വിചാരധാര (ബഞ്ച് ഓഫ് തോട്ട്‌സ്), വി.ഡി. സവര്‍ക്കറുടെ ‘ആരാണ് ഹിന്ദു’ എന്നീ വിവാദ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ ഇവ ഉള്‍പ്പെടുത്തിയത്.

അതേസമയം സിലബസില്‍ ആര്‍.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ അനുകൂലിച്ച് എസ്.എഫ്.ഐ ഭരിക്കുന്ന സര്‍വകലാശാല യൂണിയന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഈ നിലപാട് തള്ളിയിരുന്നു.

error: Content is protected !!