എസ് എം എ രോഗബാധിതരായ മൂന്ന് കുഞ്ഞുങ്ങൾക്ക് വേണ്ടി മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ സമാഹരിച്ച പണം കൈമാറി

മുക്കം : എസ് എം എ രോഗബാധിതരായ ഡേവിഡ്, ഏതൻ, ഒലിവർ എന്നീ മൂന്ന് കുഞ്ഞുങ്ങൾക്ക് വേണ്ടി മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ സമാഹരിച്ച പണം എസ് എം എ ബാധിതരായ കുട്ടികളുടെ ചികിത്സ സഹായകമ്മിറ്റി രക്ഷാധികാരി കൂടിയായ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ പി ചാന്ദിനി ഏറ്റുവാങ്ങി.

സ്വന്തം ജീവിതം പരിമിതികൾ നിറഞ്ഞതാണെങ്കിലും സഹജീവി സ്നേഹത്തിനും സഹാനുഭൂതിക്കും മാതൃകയാവുകണ് പ്രതീക്ഷയിലെ കുട്ടികളെന്ന് ഉദ്ഘാടനം ചെയ്ത നഗരസഭ ചെയർപേഴ്സൺ പറഞ്ഞു. ഹെഡ്മിസ്ട്രസ്സ് കെ ഷീബയുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട്‌ അസീസ് മലയമ്മ സഹായധനം കൈമാറി.

അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ കുടുംബവക സഹായവും പി മോഹൻബാബു ചടങ്ങിൽ വെച്ച് സഹായകമ്മിറ്റി പ്രധിനിധി ഷൈജു മാസ്റ്റരുടെയും ഡിവിഷൻ കൗൺസിലർ റൈനീഷ് നീലാംബരി എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറുകയുണ്ടായി. സ്കൂൾ കമ്മിറ്റി ഭാരവാഹി കെ വിജയൻ, മാനേജർ സി ഹാരിസ്, പി ആർ ഒ പ്രഭാകരൻ ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!