ബോംബ് വച്ചത് ഭാര്യാമാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കി, ; ഡൊമിനിക്കിന്റെ മൊഴി പുറത്ത്

NEWSDESK

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിൽ പ്രതിയായ ഡൊമിനിക് മാർട്ടിന്റെ മൊഴി പുറത്ത്. സാമ്ര കൺവെൻഷൻ സെന്ററിലെ പ്രാർത്ഥനാ ഹാളിൽ തന്റെ ഭാര്യാ മാതാവും ഉണ്ടായിരുന്നെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വച്ചതെന്നും പ്രതി മൊഴി നൽകി.

ടിഫിൻ ബോക്സിലാക്കിയല്ല, പ്ലാസ്റ്റിക് കവറുകളിലാക്കി കസേരയുടെ അടിയിലാണ് ബോംബ് വച്ചത്. സ്‌ഫോടനത്തിന്റെ വ്യാപ്തി കൂട്ടാൻ വേണ്ടിയാണ് ഇതിനൊപ്പം പെട്രോളും വച്ചതെന്നാണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. സ്‌ഫോടനത്തിന് പിന്നാലെ ഇയാൾ ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. ഈ സുഹൃത്തുമായി പ്രതിയ്ക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇയാളെയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും.
പ്രതി ഫോർമാനായിരുന്നു. അതിനാൽത്തന്നെ സാങ്കേതിക കാര്യങ്ങളിൽ വൈദഗ്ദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

error: Content is protected !!