
NEWSDESK
ബാലുശ്ശേരി: നായ്ക്കളെ കാവല്‍ നിര്‍ത്തി ആളൊഴിഞ്ഞ വീട്ടില്‍ ചാരായ നിര്‍മാണവും വില്‍പനയും. പൂനത്ത് കണ്ണാടിപ്പൊയില്‍ മലയോര പ്രദേശത്തെ ആളൊഴിഞ്ഞ മാഞ്ചോലക്കല്‍ വീട്ടിലാണ് പറമ്ബിലും വീടിനകത്തും പുറത്തും ചുറ്റിലുമായി പത്തോളം വിദേശ നായ്ക്കളെ കാവലാക്കി മാസങ്ങളായി ചാരായ നിര്‍മാണം നടന്നുവന്നത്.
ബാലുശ്ശേരി എക്സൈസ് ഐ.ബി പ്രിവന്റിവ് ഓഫിസര്‍ വി. പ്രജിത്ത് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇൻസ്‌പെക്ടര്‍ കെ.വി. ബേബിയും പാര്‍ട്ടിയും മഞ്ചോലക്കല്‍ മീത്തല്‍ മാളുവിന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇവിടെയുണ്ടായിരുന്ന തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടതായി എക്സൈസ് സംഘം പറഞ്ഞു.