
newsdesk
നാൽപത്തി മൂന്നാമത് കോഴിക്കോട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിന് മുക്കത്ത് ആവേശകരമായ തുടക്കം .രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ 700 ലധികം താരങ്ങൾ പങ്കാളികളാവുന്നുണ്ട് മുക്കം ഇ. എം. എഎസ് ഓഡിറ്റോറിയത്തിൽ ചാമ്പ്യൻഷിപ്പ് ലിൻ്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജൂഡോ അസോസിയേഷൻ് ആഭിമുഖ്യത്തിലാണ് 43 മത് ജൂഡോചാമ്പ്യൻഷിപ്പിന് മുക്കത്ത് തുടക്കമായത്.
മെയ് കരുത്തിനൊപ്പം തന്നെ ബുദ്ധിശക്തിയും എതിരാളിയുടെ ശ്വാസഗതിപോലും തിരിച്ചറിഞ്ഞുള്ള ഏകാഗ്രതയും ഒത്തുചേരുന്ന ജാപ്പാനീസ് ആയോധനകലയായ ജൂഡോ പരിശീലനത്തിന് വലിയ തോതിൽ വിദ്യാർത്ഥികളും മുതിർന്നവരുംപങ്കാളികളാവുന്നുണ്ട് ഒരു സ്പോർട്സ് ഇനം കൂടിയായ ജൂഡോ പരിശീലനത്തിന് ജില്ലയിൽ നിലവിൽ വിവിധ അക്കാഡമികൾ പ്രവർത്തിക്കുന്നുണ്ട് ഈ അക്കാഡമികളുടെ പങ്കാളിത്തത്തോടെയാണ് ജില്ലാ തല ചാമ്പ്യൻഷിപ്പ് നടക്കുന്നത് 700 ലധികം കായികകാരങ്ങളാണ് രണ്ട ദിവസങ്ങളി ലായി നടക്കുന്ന ടൂർണമെൻ്റിൽ പങ്കെടുക്കന്നത് സബ്ജൂനിയർ ജൂനിയർ സീനിയർ ക്യാഡറ്റ് എന്നീ 4 വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ക്ക്മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിലാണ് വേദിയാവുന്നത് ആരോഗ്യമുള്ള മനസും ശരീരവുമുള്ള പുതുതലമുറ നാടിൻ്റെ പൊതു സമ്പത്താണെന്ന എം എൽ എ പറഞ്ഞു.
നഗരസഭാ ചെയർമാൻ പി.ടി ബാബു മുഖ്യാതിഥിയായിരുന്നു ജില്ലാ ജൂഡോ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സുനിൽകുമാർ അധ്യക്ഷനായിരുന്നു നഗരസഭാവി ദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ ജൂഡോ.അസോസിയേഷൻ ഭാരവാഹികളായ റഫീഖ് സി. ഫഹദ് കെ.എ , നസീർ പി.സി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ജൂഡോ മത്സരങ്ങളിൽ സംസ്ഥാന – ദേശീയ തലങ്ങളിൽ വിജയികളായവർക്കും തെരഞ്ഞെടുക്കപ്പെട്ടവർക്കും കോച്ചുകൾക്കും ചടങ്ങിൽ ലിൻ്റോ ജോസഫ് എം എൽ എ ഉപഹാരങ്ങൾ നൽകി.സബ് ജൂനിയർ വിഭാഗത്തിലെ മത്സരങ്ങളാണ് ആദ്യം ആരംഭിച്ചത്.സംസ്ഥാന തലത്തിലെ റഫറിമാരാണ് മത്സരം നിയന്ത്രിക്കുന്നത്.