ഗർഭസ്ഥ ശിശുവിന്റെ മരണം; അന്വേഷണം ഊർജിതമാക്കി പൊലീസ്

Web Desk

എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. അന്വേഷണം ഊർജിതമാക്കി പൊലീസ്. കുഞ്ഞിനെ കൊന്നത് കാമുകന്റെ നിർദേശ പ്രകാരമാണോയെന്ന് അന്വേഷിക്കും. പതിനേഴുകാരിയും കാമുകനും തമ്മിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. കുട്ടിയുടെ മരണം ആസൂത്രിതമാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. പെൺകുട്ടിയുടെ അകന്ന ബന്ധുവായ ജോബിൻ ജോണാണ് പിടിയിലായത്. കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്.

error: Content is protected !!