കൊയിലാണ്ടി, ഗുരുദേവ കോളജിൽ പൊലീസ് ജാഗ്രത തുടരണം, പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കരുത്: ഹൈക്കോടതി

സംഘർഷമുണ്ടായ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജിൽ പൊലീസ് ജാഗ്രത തുടരണമെന്നു ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കോളജിന്റെ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ നിർദേശം. കോളജ് അധികൃതരുടെ അനുമതി ഇല്ലാതെ പുറത്തുനിന്നുള്ളവരെ കോളജിൽ പ്രവേശിപ്പിക്കരുത്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രിൻസിപ്പലിനും അധ്യാപകർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

സംഘർഷത്തിനുശേഷം കോളജിൽ ക്ലാസുകൾ പുനരാരംഭിച്ചതായി പ്രിൻസിപ്പൽ കോടതിയെ അറിയിച്ചിരുന്നു. പ്രിൻസിപ്പലടക്കമുള്ളവർക്കു ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കോളജ് ഹൈക്കോടതിയെ സമീപിച്ചത്. കോളജിലേക്കു നടത്തിയ മാർച്ചിൽ വച്ച് പ്രിൻസിപ്പല്‍ സുനിൽ ഭാസ്കറിനെതിരെ എസ്എഫ്ഐ പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കോളജ് ഹൈക്കോടതിയെ സമീപിക്കുകയും സംരക്ഷണം നൽകാൻ പൊലീസിനു നിർദേശം നൽകുകയും ചെയ്തിരുന്നു

error: Content is protected !!