അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍: സംസ്ഥാന സര്‍ക്കാരിനും ജയില്‍ ഡി.ജി.പിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു

Web Desk

അഭയക്കേസിലെ പ്രതികള്‍ക്ക് ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും ജയില്‍ ഡി.ജി.പിക്കും സിസ്റ്റര്‍ സെഫിക്കു ഫാ. കോട്ടൂരിനും ഹൈകോടതി നോട്ടീസ് അയച്ചു. സി.ബി.ഐ കോടതി ശിക്ഷിച്ച്‌ അഞ്ചുമാസം തികയും മുന്‍പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ആരോപിച്ച്‌ ജോമോന്‍ പുത്തന്‍പുരക്കലാണ് ഹരജി സമര്‍പ്പിച്ചത്.

ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പരോള്‍ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്നായിരുന്നു ജയില്‍ ഡി.ജി.പിയുടെ വിശദീകരണം. ഇത് കളവാണെന്നും ഹരജിയില്‍ പറയുന്നു.

error: Content is protected !!