
Local News
വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ചെറുവാടി പൊറ്റമ്മൽ സി.പി.ഐ.എം പ്രവർത്തകർ ആദരിച്ചു. ഇക്കഴിഞ്ഞ SSLC, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, KMCT മെഡിക്കൽ കോളേജിൽ നിന്നും MBBS പഠനം പൂർത്തിയാക്കിയ കെ.പി. നാജിയ, NMMS പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ റുസ്തം റസ, കോഴിക്കോട് ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പഴ്സണായി തെരെഞ്ഞെടുക്കപ്പെട്ട വി പി ജമീല എന്നിവരെയാണ് ആദരിച്ചത്.
ലിന്റോ ജോസഫ് എം എൽ എ ഉപഹാരങ്ങൾ വിതരണം ചെയ്തു. സി.പി.എം കൊടിയത്തൂർ ലോക്കൽ സെക്രട്ടറി രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി.ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് ഇ അരുൺ, എ സി മൊയ്‌തീൻ, ചേറ്റൂർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.അഭി, ഫിറോസ്ഖാൻ, ശിഹാബ് , ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ ഖാദർ, ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി നാജിഹ് എന്നിവർ നേതൃത്വം നൽകി