പെരുമഴ തുടരുന്നു, വയനാട്ടില്‍ ദുതിതാശ്വാസ ക്യാമ്പ് തുറന്നു; മിക്കയിടത്തും മരം വീണുള്ള ഗതാഗത തടസ്സം രൂക്ഷം

കല്‍പ്പറ്റ: കാലവര്‍ഷം കനത്തുപ്പെയ്യുന്ന വയനാട്ടില്‍ ആദ്യ ദുരിതാശ്വാസ ക്യമ്പും തുറന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്‍പ്പെട്ട നെന്മേനി വില്ലേജിലെ പാമ്പുംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് കോളിയാടി എയുപിഎസ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുന്നത്. മൂന്ന് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് തല്‍ക്കാലം മാറ്റിയിരിക്കുന്നത്. ക്യാമ്പില്‍ അഞ്ച് പുരുഷന്‍മാരും ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളുമുള്ളതായി അധികാരികള്‍ അറിയിച്ചു.

ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പൊതു ജനങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. കണ്‍ട്രോള്‍ റൂം നമ്പര്‍ -7558048309. മറ്റു നമ്പറുകള്‍: സെക്രട്ടറി- 9400389509, അസിസ്റ്റന്റ് സെക്രട്ടറി -961132850, പ്രസിഡന്റ് – 8157047480, വൈസ് പ്രസിഡന്റ് – 8547810770.

ജില്ല കലക്ടറേറ്റിലും കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ വിളിക്കാവുന്ന കണ്‍ട്രോള്‍ റൂം തുറന്നത്. ടോള്‍ ഫ്രീ നമ്പര്‍ -1077, ജില്ലാതലം -04936-204151, മൊബൈല്‍ -9526804151, 8078409770.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് – 04396-223355, 04936-220296, മൊബൈല്‍ -6238461385, 9447097707. മാനന്തവാടി താലൂക്ക് – 04395-241111, 04395-240231 മൊബൈല്‍ -9446637748, 9447097704.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!