ഗവര്‍ണര്‍ ബിജെപിയുടെ ചട്ടുകം’; സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത് – കോടിയേരി

Web Desk

എല്‍.ഡി.എഫ്. ഭരണത്തെ അട്ടിമറിക്കാനാണ് ബി.ജെ.പിയും മോദി ഭരണവും പരിശ്രമിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്രഅന്വേഷണ ഏജന്‍സികളെ തുറന്നുവിട്ടിരിക്കുകയാണ്. മറ്റൊരു ഭാഗത്ത് ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ നോക്കുന്നു. അതിന്റെ ഭാഗമാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ല എന്ന ഗവര്‍ണറുടെ ശാഠ്യം. ഇതിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മോദി ഭരണത്തിന്റെയും ബി.ജെ.പിയുടെയും ചട്ടുകമായി മാറിയിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവര്‍ണര്‍മാര്‍ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്‌കര്‍ഷിക്കുന്നതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ ചുമതലകള്‍ നിറവേറ്റുന്നത് ശരിയായ രീതിയിലാണോ എന്ന് ക്രമമായും ഇടയ്ക്കിടയ്ക്കും പരിശോധന നടത്താന്‍ സംവിധാനമുണ്ട്. പാര്‍ലമെന്റിലും നിയമസഭകളിലും ഉന്നയിക്കുന്ന ചോദ്യങ്ങള്‍, വരുന്ന പ്രമേയങ്ങള്‍, നടക്കുന്ന ചര്‍ച്ചകള്‍ എന്നിവ വഴി ജനപ്രതിനിധികള്‍ക്ക് ഇടയ്ക്കിടെ പരിശോധന നടത്താം.

error: Content is protected !!